12:37am 13 November 2026
NEWS
നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കും
07/04/2026  06:38 PM IST
nila
 നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കും

ചെങ്ങന്നൂർ : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2001 ലെഎ. കെ ആൻ്റണി മന്ത്രി
 സഭയും, 2011ൽ 
ഉമ്മൻചാണ്ടി മന്ത്രിസഭയും തുടങ്ങിവെച്ച വിശ്വകർമ്മ സമുദായത്തിനുള്ള ആനുകൂല്യങ്ങൾ പൂർത്തീകരണത്തിനായി 2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുവാനായി വിശ്വകർമ്മ കൂട്ടായ്‌മയായ വിശ്വകർമ്മ ഐക്യവേദി തീരുമാനിച്ചു.
മുൻ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പല പദ്ധതികളും പൂർത്തികരിക്കേണ്ടതുണ്ട്. അതിൽ ചിലതുമാത്രം  താഴെ
സൂചിപ്പിക്കുന്നു.
എ. കെ. ആൻ്റണി വിശ്വകർമ്മ സമുദായത്തിനു പി.എസ്.സി അംഗത്വം നൽകി.
ആർട്ടിസാൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും
വിശ്വകർമ്മ തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിച്ചിരിക്കുന്നു (2003 ഒക്ടോബർ 24).
തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാർ ദീർഘകാലത്തെ വിശ്വകർമ്മരുടെ ആഗ്രഹമായ വിശ്വകർമ്മ ദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചു. (പൂർണ്ണ അവധിയായി പ്രഖ്യാപിക്കേണ്ടതുണ്ട്.)
ഇന്ത്യയിൽ 53-ൽ ആരംഭിച്ച കാകകല്ലേൽകർ കമ്മീഷൻ മുതൽ ശ്രീധരൻ കമ്മീഷൻ വരെ വിവിധ കമ്മീഷൻ നിലവിൽ വന്നെങ്കിലും വിശ്വകർമ്മ കമ്മീഷനെ പരിഗണിച്ചില്ല. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ വിശ്വകർമ്മരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി ശങ്കരൻ കമ്മീഷനെ നിയമിക്കുകയുണ്ടായി. ആ നിർദ്ദേശം എന്ത് എന്ന് അറിയാതെ എൽ.ഡി.എഫ് സർക്കാർ കമ്മീഷൻ്റെ തീരുമാനങ്ങളെ തള്ളികളയുകയുണ്ടായി.
വിശ്വകർമ്മ പെൻഷൻ കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു സമുദായത്തിനെ സഹായി ക്കുന്നതിന് വേണ്ടി വിശ്വകർമ്മ പെൻഷൻ നടപ്പിലാക്കി.
വിശ്വകർമ്മ സമുദായം ഒ.ബി.സി ആണെങ്കിലും തൊഴിൽ മേഖലയിലും സർവ്വീസ് മേഖലയും എം.ബി.സി ക്കു താഴെ ആയതിനാൽ രണ്ട് ശതമാനം
ഉന്നത വിദ്യാഭ്യാസ പഠനത്തിൽ വിശ്വകർമ്മ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തി. നാളിതുവരെയും 10,000 ത്തിലധികം കുട്ടികൾക്കാണ് ഉന്നത വിദ്യാഭ്യാസം ഫീസ് ഇളവോടുകൂടി പഠിക്കാൻ സാധിച്ചത്.
നിയമപഠനം പാസ്സായ കൂട്ടികൾക്ക് എൻ്റ്റോൾ ചെയ്യുന്നതിനുവേണ്ടി 2 ലക്ഷം രൂപ അനുവദി ച്ചത് യു.ഡി.എഫ് സർക്കാരാണ്.
ഇത്തരംആനുകൂല്യങ്ങൾ പലതും നിയമനടപടികളോടുകൂടി പൂർത്തീകരിക്കേണ്ടതുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വിശ്വകർമ്മ സമുദായവുമായി ബന്ധപ്പെട്ട ബോർഡ്, കോർപ്പറേഷൻ എന്നിവയിൽ പരിഗണിക്കുമെന്ന് യു.ഡി.എഫിൻ്റെ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
വിശ്വകർമ്മക്കാർ മത്സരിക്കുന്ന 3 നിയമസഭാ മണ്‌ഡലങ്ങളിൽ വിശ്വകർമ്മ സ്ഥാനാർത്ഥിമാരേയും ബാക്കി 137 മണ്‌ഡലങ്ങളിൽ യു.ഡി.എഫിനേയും പിൻതുണയ്ക്കുവാൻ ഐക്യകണ്ഠേന തീരുമാനിച്ചതായി ഭാരവാഹികളായ
കെ കെ ചന്ദ്രൻ ,കെ. ജയചന്ദ്രൻ ,വി. വി. കണ്ണൻ, ശിവജ് കുമാർ,
എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.